Recent Posts

Breaking News

നരേന്ദ്ര മോദിക്കെതിരായ വിഷപ്പാമ്ബ് പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിഷപ്പാമ്ബ് പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കല്‍ബുര്‍ഗിയില്‍ തെരഞ്ഞെടുപ്പ്് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തുവന്നിരുന്നു.

‘നിങ്ങളുടെ ആശയങ്ങളും ചിന്തയും മോശമായതിനാല്‍ അവ രാജ്യത്തെ നശിപ്പിച്ചു. ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. മോദി ഒരു വിഷപ്പാമ്ബിനെപ്പോലെയാണ്. വിഷമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഒന്ന് നക്കി നോക്കിയാല്‍ മരണം ഉറപ്പ്. പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങള്‍ അദ്ദേഹത്തിന് കൊടുത്താല്‍ നിങ്ങള്‍ ആ വിഷം നക്കുകയാണ്. രാജ്യത്തിന് വേണ്ടി നിങ്ങള്‍ നിരന്തരം ആലോചിക്കേണ്ടിയിരിക്കുന്നു’ -എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

പരാമര്‍ശം വിവാദമായതോടെ, താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല ഉദ്ദേശിച്ചത് ബിജെപിയെ ആണെന്ന വിശദീകരണവുമായി ഖാര്‍ഗെ രംഗത്തെത്തി. ബിജെപി ഒരു വിഷപ്പാമ്ബ് പോലെയാണെന്നാണ് പറഞ്ഞത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച്‌ അല്ലെന്നുമായി ഖാര്‍ഗെയുടെ വിശദീകരണം.

The post നരേന്ദ്ര മോദിക്കെതിരായ വിഷപ്പാമ്ബ് പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/MlQd93P
via IFTTT

No comments