Recent Posts

Breaking News

കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച്‌ സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷന്‍

കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച്‌ സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷന്‍.

മത്സരബുദ്ധി സൃഷ്ടിക്കുന്ന രീതിയില്‍ കുട്ടികളുടെ ഫോട്ടോ വച്ച്‌ ബോര്‍ഡുകള്‍ ഉയര്‍ത്തുന്നത് മറ്റ് കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നതായി കമ്മിഷന്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ഉത്തരവ്.

ബാലാവകാശ കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ സി വിജയകുമാര്‍, പി പി ശ്യാമളാദേവി എന്നിവരുടെ ഫുള്‍ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബോര്‍ഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്കു നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കി.

The post കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച്‌ സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷന്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/L4Xpc8t
via IFTTT

No comments