Recent Posts

Breaking News

അമേരിക്കയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 3 കുട്ടികളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു

യു എസിലെ ടെന്നെസി നഗരത്തിലെ നാഷ്‌വില്ല പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 3 കുട്ടികളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു.

പ്രീ സ്‌കൂള്‍ മുതല്‍ ആറാം ക്ലാസ് വരെ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വകാര്യ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് അക്രമി കൊല്ലപ്പെട്ടു. കൗമാരപ്രായത്തിലുള്ള ഒരു സ്ത്രീയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. അക്രമിയായ സ്ത്രീയെ തിരിച്ചറിയാനുള്ള പോലീസിന്റെ ശ്രമം തുടരുകയാണ്.

സ്കൂള്‍ കെട്ടിടത്തിലെ ഓഫീസ് ഏരിയയിലാണ് ആക്രമണം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വെടിയേറ്റ 3 കുട്ടികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ച കുട്ടികളുടെയും മുതിര്‍ന്നവരെയും പ്രായമോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യുഎസിലെ സ്കൂളുകളില്‍ തോക്കുധാരികളുടെ ആക്രമണങ്ങള്‍ കൂടി വരുകയാണ്. ഞായറാഴ്ച കാലിഫോര്‍ണിയയിലെ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റിരുന്നു. ഗുരുദ്വാര സാക്രമെന്റോ സിഖ് സൊസൈറ്റി ക്ഷേത്രത്തിലെ ആഘോഷപരിപാടിക്കിടെയായിരുന്നു വെടിവയ്പ്പുണ്ടായത്.

The post അമേരിക്കയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 3 കുട്ടികളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/6BL9Dwh
via IFTTT

No comments