Recent Posts

Breaking News

എൻ ഐ എ മുക്കിയ ഫോൺ തിരിച്ച് വേണം; സ്വപ്ന സുരേഷ് കോടതിയിലേക്ക്

എൻ ഐ എ റെയ്‌ഡിൽ പിടിച്ചെടുത്ത ഐഫോൺ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരേഷ് കോടതിയിലേക്ക്.

എൻ ഐ എ റെയ്‌ഡിൽ പിടിച്ചെടുത്ത ഫോണുകളിൽ ഒന്ന് മഹസറിൽ രേഖപ്പെടുത്താതെ മുക്കിയെന്നും, മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്നും സ്വപ്ന സുരേഷ് നേരത്തെ പറഞ്ഞിരുന്നു. ഈ ഫോൺ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്.

എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞതിനാൽ തന്റെ മൊബൈൽ തിരിച്ചു വേണമെന്നാണ് സ്വപ്നയുടെ ആവശ്യം. മാത്രമല്ല ഫോറൻസിക് ലാബിൽ നിന്നും എൻഐഎ ഫോണിന്റെ കോപ്പി എടുത്തിട്ടുണ്ടെന്ന് അവർ പറയുന്നു.

ബംഗളൂരുവിൽ സ്വപ്ന സുരേഷ് പിടിയിൽ ആയതിന് പിന്നാലെ തിരുവനന്തപുരം വീട്ടിലെത്തി പരിശോധന നടത്തിയ എൻഐഎ സ്വപ്നയുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നിൽ ശിവശങ്കറും നടത്തിയ സംഭാഷണങ്ങളും, മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്ക് തെളിയിക്കാനുള്ള നിർണായ വാട്സ്ആപ്പ് ചാറ്റുകളും ഇമെയിൽ രേഖകളും ഉണ്ടായിരുന്നെന്നു. ഇത് എൻ ഐ എ മുക്കിയെന്നാണ് സ്വപ്നയുടെ ആരോപണം. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും സ്വപ്ന ഇക്കാര്യം പറയുന്നുണ്ട്.

ഈ ഫോൺ ഹാജരാക്കാൻ എൻഐഎക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ ഉടൻ തന്നെ സ്വപ്ന സുരേഷ് ഹർജി നൽകും.



from ഇ വാർത്ത | evartha https://ift.tt/1gyN4s5
via IFTTT

No comments