Recent Posts

Breaking News

Latest News

തിരുവനന്തപുരം : കു​തി​ച്ചു​യ​ര്‍​ന്ന പച്ചക്കറി വിലക്കയറ്റം തടയാൻ കൃഷി വകുപ്പ് ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കും. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നും പച്ചക്കറി സംഭരണത്തിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കാനും ആലോചന.

ത​മി​ഴ്​​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്​ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഫാ​ര്‍​മേ​ഴ്​​സ്​ പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ ഓ​ര്‍​ഗ​സൈ​സേ​ഷ​നു​ക​ളി​ല്‍ നി​ന്നും ക​മ്പ​നി​ക​ളി​ല്‍ നി​ന്നും​ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി​യാ​ണ്​ വാ​ങ്ങു​ക. ഇ​തിന്റെ ഭാ​ഗ​മാ​യി കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഫാ​ര്‍​മേ​ഴ്​​സ്​ പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ പ്ര​തി​നി​ധി​ക​ളു​മാ​യും അ​വി​ട​ത്തെ മാ​ര്‍​ക്ക​റ്റി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ഡി​സം​ബ​ര്‍ ര​ണ്ടി​ന്​ ച​ര്‍​ച്ച ന​ട​ത്തും.

ഗു​ണ​മേ​ന്മ​യു​ള്ള പ​ച്ച​ക്ക​റി കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​ന്ന്​ നേ​രി​ട്ട്​ വി​ല കു​റ​ച്ച്‌​ വാ​ങ്ങാ​നാ​കു​മെ​ന്ന​താ​ണ്​ ഇ​തിന്റെ സ​വി​ശേ​ഷ​ത. ഇ​തു​വ​ഴി വി​ല​ക്കു​റ​വി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലെ ഔട്ട്ലെറ്റുകൾ വ​ഴി ജ​ന​ങ്ങ​ള്‍​ക്ക്​ ന്യാ​യ​മാ​യ വി​ല​ക്ക്​ പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കാ​നാ​വു​മെ​ന്ന് കൃഷി മന്ത്രി പി.പ്രസാദ്​ പ​റ​ഞ്ഞു.

കേരളത്തിൽ കൊയ്ത്ത് യന്ത്രങ്ങളുടെ കുറവ് പരിഹരിക്കുന്നത് ഉൾപ്പെടെ വിഷയങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യും. സർക്കാർ ഇടപെടലിനെ തുടർന്ന് പൊതുവിപണിയിൽ വിലക്കയറ്റത്തിനു തടയിടാൻ കഴിഞ്ഞു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ഹോർട്ടികോർപ് മുഖേന പച്ചക്കറികൾ എത്തിക്കുന്നത് തുടരാനാണ് തീരുമാനം – മന്ത്രി അറിയിച്ചു.

The post പച്ചക്കറി വിലക്കയറ്റം തടയാൻ ദീർഘകാല പദ്ധതിയുമായി കൃഷി വകുപ്പ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3G1diox
via IFTTT

No comments