Recent Posts

Breaking News

Latest News

തിരുവനന്തപുരം : കേരള കർഷക ക്ഷേമനിധി ബോർഡിൽ 5 വർഷമെങ്കിലും അംശദായം അടച്ചിരുന്ന (കുടിശികയില്ലാത്ത) അംഗം മരിച്ചാൽ കുടുംബത്തിനു പെൻഷൻ ലഭിക്കും.

അപേക്ഷ കൃഷി ഓഫിസർ പരിശോധിച്ചു 30 ദിവസത്തിനകം തീർപ്പാക്കണം. നിരസിച്ചാൽ അതിന്റെ കാരണം ഫോൺ സന്ദേശം വഴി അറിയിക്കും. കർഷകരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണു ക്ഷേമനിധി ബോർഡ് അംഗത്വം അംഗീകരിക്കുന്നത്.

തുടർന്ന് അനുവദിക്കുന്ന അക്കൗണ്ട് നമ്പ‍റിലേക്ക് അംശദായം ഒടുക്കാം. ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ഡെബിറ്റ് കാർഡ് എന്നിവയിലൂടെയും തുക ഒടു‍ക്കാം. ഓട്ടോ ഡെബിറ്റ് സംവിധാനവുമുണ്ട്. അടച്ചാൽ ഡിജിറ്റൽ സിഗ്നേച്ച‍റുള്ള അംഗത്വ സർട്ടിഫിക്കറ്റും കാർഡും പാസ്‍ബുക്കും ലഭിക്കും. അംഗത്വ കാർഡ് എടിഎം കാർഡ് മാതൃകയിൽ രൂപകൽ‍പന ചെയ്യാനാണ് ആലോചന.

∙ക്ഷേമനിധി അംഗത്വത്തിന് വെബ് പോർട്ടൽ വഴി അപേക്ഷിക്കേണ്ടതിന്റെ വിശദാംശങ്ങൾ ഡിസംബർ 1 ന് പ്രസിദ്ധീകരിക്കും. നൽകേണ്ട രേഖകൾ: പേരും വിലാസവും, ഭൂമി സംബന്ധമായ വിവരം, വരുമാനം, കൃഷിയിൽ നിന്നുള്ള ആദായം, കരമൊടുക്കി‍യതിന്റെ രസീത്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, കുടുംബാംഗങ്ങളുടെ വിവരം, നോമിനി, സാക്ഷ്യപത്രം.

The post കർഷക കുടുംബ പെൻഷൻ : 30 ദിവസത്തിനകം അപേക്ഷ തീർപ്പാക്കണം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3lg5Hud
via IFTTT

No comments