Recent Posts

Breaking News

Latest News

പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കാന്‍ മന്ത്രിമാര്‍ നാളെ അടിയന്തര യോഗം ചേരും. മന്ത്രിസഭാ യോഗത്തിനുശേഷമാണ് പ്രത്യേക യോഗം ചേരുക. പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വിളിക്കുന്ന യോഗത്തില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍, ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

കഴിഞ്ഞ ദിവസം മന്ത്രി കെ രാധാകൃഷ്ണന്‍ അട്ടപ്പാടി സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. ഇതിനായി ഒരു നോഡല്‍ ഓഫിസറെ നിയമിക്കണം. അതൊടൊപ്പം എല്ലാ പഞ്ചായത്തുകളിലും ആദിവാസി ക്ഷേമത്തിനായി സ്‌കീമുകള്‍ നടപ്പിലാക്കണം. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

The post അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കാന്‍ നാളെ മന്ത്രിമാരുടെ ഉന്നതതല യോഗം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3xE3L3C
via IFTTT

No comments