Recent Posts

Breaking News

Latest News

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവ്വിര്‍ ഫാറൂഖിയുടെ അവസ്ഥ രാജ്യത്തിന് നാണക്കേടാണെന്ന് ശശി തരൂര്‍ എംപി. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് സംഘപരിവാറിനെ വിമര്‍ശിച്ചു കൊണ്ട് ശശി തരൂര്‍ രംഗത്തു വന്നത്. ‘രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം പല രൂപത്തില്‍ അടിച്ചമര്‍ത്തപ്പെടാറുണ്ട്, സ്റ്റാന്‍ഡപ്പ് കൊമേഡിയനെ ഭീഷണിപ്പെടുത്തി വേദികള്‍ നഷ്ടമാക്കിയത് അങ്ങേയറ്റം നാണക്കേടും അപലപനീയവുമാണ്’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പന്ത്രണ്ടാമത്തെ സ്റ്റേജ് ഷോയും റദ്ദാക്കിയതോടെ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറുഖി വേദി വിടുന്നതായുള്ള അഭ്യൂഹം ശക്തമായിരുന്നു. ‘വിദ്വേഷം വിജയിച്ചു. കലാകാരന്‍ തോറ്റു. ഗുഡ് ബൈ. അനീതി.’ എന്നാണ് മുനവര്‍ ഫാറുഖി ട്വിറ്ററില്‍ പങ്കുവെച്ചത്. ഒടുവില്‍ തീരുമാനിച്ചിരുന്ന ബംഗളൂരുവിലെ ഷോയും റദ്ദാക്കിയതിന് പിന്നാലെയാണ് തീരുമാനം.ക്രമസമാധാന പ്രശ്‌നം ചൂണ്ടികാട്ടി പൊലീസ് നോട്ടീസ് അയച്ചതോടെയാണ് ഞായറാഴ്ച്ച രാവിലെ നടത്താനിരുന്ന ഷോ മാറ്റിയത്. എന്നാല്‍ സംഘപരിപാര്‍ പ്രചാരണങ്ങളെ ഭയന്ന് പരിപാടികളില്‍ നിന്നും പിന്മാറരുതെന്നഭ്യാര്‍ത്ഥിച്ച് നിരവധി പേര്‍ ഫാറുഖിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയില്‍ രംഗത്തെത്തി.

‘600 ലധികം ടിക്കറ്റുകള്‍ വിറ്റഴിച്ച തന്റെ പരിപാടിയുടെ വേദി നശിപ്പിക്കുമെന്ന് സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ഷോ റദ്ദാക്കി. ഇത് അനീതിയാണ്. മതത്തിനതീതമായി തന്റെ പരിപാടിക്ക് രാജ്യത്തുടനീളം മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. എനിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. കഴിഞ്ഞ രണ്ട് മാസമായി 17 ഷോകളാണ് റദ്ദാക്കിയത്. വേദിക്കും അവിടെയെത്തുന്ന കാണികള്‍ക്കുമെതിരെ ഭീഷണി ഉയര്‍ന്നതിന് പിന്നാലെയാണ് റദ്ദാക്കല്‍’ മുനവര്‍ ഫാറുഖി ട്വിറ്ററിലൂടെ വിശദ്ദീകരിച്ചു.

The post ‘ഇത് രാജ്യത്തിന് നാണക്കേട്’; സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കരിയര്‍ അവസാനിപ്പിച്ചതില്‍ സംഘ്പരിവാറിനെ വിമര്‍ശിച്ച് ശശി തരൂര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3p81euP
via IFTTT

No comments