Recent Posts

Breaking News

Latest News

അട്ടപ്പാടി ആദിവാസി മേഖലയില്‍ നടന്ന അഞ്ച് കുഞ്ഞുങ്ങളുടെ മരണങ്ങള്‍ ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സര്‍ക്കാര്‍ ആദിവാസി മേഖലയെ പൂര്‍ണമായും കൈയൊഴിഞ്ഞ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഊരുകളില്‍ ആരോഗ്യ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ആരോഗ്യവകുപ്പും ആദിവാസിപട്ടികവര്‍ഗ ക്ഷേമ വകുപ്പും പൂര്‍ണപരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. പോഷകാഹാര പദ്ധതിയായ ‘ജനനീ ജന്മരക്ഷാ’ പൂര്‍ണ്ണമായും അട്ടിമറിച്ചെന്നും അതിനുള്ള ധനസഹായം മാസങ്ങളായി മുടക്കിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ആദിവാസി അമ്മമാര്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അട്ടപ്പാടി ആദിവാസി മേഖലകളില്‍ നാല് ദിവസത്തിനുള്ളില്‍ അഞ്ച് കുഞ്ഞുങ്ങളുടെ മരണം! സര്‍ക്കാര്‍ ആദിവാസി മേഖലയെ പൂര്‍ണ്ണമായും കയ്യൊഴിഞ്ഞ സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. കുഞ്ഞുങ്ങളിലെ പോഷകാഹാര കുറവും ഗര്‍ഭിണികളിലെ ആരോഗ്യപ്രശ്‌നങ്ങളും ഒക്കെ നിരന്തരം റിപ്പോര്‍ട്ട് ചെയ്തിട്ടും അവരെ തുടര്‍ചികിത്സക്ക് വിധേയമാക്കി ജീവന്‍ രക്ഷിക്കാനുള്ള യാതൊരു മാര്‍ഗ്ഗവും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നത് ഗൗരവകരമായ കുറ്റമാണ്. പോഷകാഹാര പദ്ധതിയായ ‘ജനനീ ജന്മരക്ഷാ’ പൂര്‍ണ്ണമായും അട്ടമറിച്ചെന്നും അതിനുള്ള ധനസഹായം മാസങ്ങളായി മുടക്കിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ആദിവാസി അമ്മമാര്‍ ഉന്നയിക്കുന്നത്. കുഞ്ഞുങ്ങളുടെ മരണം പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് ട്രൈബല്‍ ആശുപത്രി സൂപ്രണ്ടും സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

The post അട്ടപ്പാടിയിലെ ശിശുമരണം ഭരണകൂടം നടത്തിയ കൂട്ടക്കൊലയെന്ന് കെ. സുധാകരന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/32I81nl
via IFTTT

No comments