Recent Posts

Breaking News

Latest News

ചെന്നൈ : തമിഴ്‌നാട്ടില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 3.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെല്ലൂരില്‍ പുലര്‍ച്ചെ 4.17 നായിരുന്നു ഭൂചലനം ഉണ്ടായത്.സംഭവത്തില്‍ ഇതുവരെ ആളപായമോ, നാശനഷ്ടമോ അനുഭവപ്പെട്ടില്ല.

വലിയ പ്രകമ്പനത്തോടെയാണ് ഭൂചലനം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിന്റെ ഫലമായി ചില വീടുകളിലും കെട്ടിടങ്ങളിലും വിള്ളല്‍ ഉണ്ടായി. വെല്ലൂരിന് 59 കിലോമീറ്റര്‍ കിഴക്ക്- തെക്ക് കിഴക്കായി 25 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് വെല്ലൂരില്‍ ലഭിച്ചത്. ഇതിന്റെ ഫലമായി പുഴകളും, ചെക്ക് ഡാമുകളും നിറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജനങ്ങളില്‍ ഭീതിയുളവാക്കി ഭൂചലനം ഉണ്ടായത്.

The post മഴയ്‌ക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ ശക്തമായ ഭൂചലനം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3cW6Ylo
via IFTTT

No comments