Recent Posts

Breaking News

Latest News

തമിഴ്‌നാടിന്റെ നാല് തീരദേശജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിലാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ചെന്നൈ ഉള്‍പ്പെടെയുള്ള മറ്റ് തീരദേശ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ചെന്നൈയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയുണ്ടായി. നഗരത്തിലെ പാടി, പുളിയന്തോപ്പ്, ടി നഗര്‍, കെകെ നഗര്‍ തുടങ്ങിയ മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്. തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ പത്ത് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലും കാരയ്ക്കലിലും മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. ഇന്നും നാളെയും സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

The post തമിഴ്‌നാടിന്റെ നാല് തീരദേശ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3CVEeE8
via IFTTT

No comments