Recent Posts

Breaking News

Latest News

അലബാമ: യുഎസില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിയിലായിരുന്നു താമസം. മുകളിലത്തെ നിലയില്‍നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ വന്നതെന്നാണു റിപ്പോര്‍ട്ട്.

തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്.പോലീസ് അധികാരികളില്‍ നിന്ന് മൃതദേഹം ലഭിക്കുന്നതിനനുസരിച്ച് അലബാമയില്‍ പൊതുദര്‍ശനത്തിനും സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരുന്നു.

The post അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2ZCKvqB
via IFTTT

No comments