Recent Posts

Breaking News

Latest News

സൂര്യന്റെ പ്രകാശം തട്ടി ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സൂര്യനും ചന്ദ്രനും നടുവില്‍ ഭൂമി എത്തുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം 2021 നവംബര്‍ 19 വെള്ളിയാഴ്ചയാണ് നടക്കാന്‍ പോകുന്നത്. ഏകദേശം ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും ഇത്.

ഈ വര്‍ഷം മെയ് 26 ന് ഉണ്ടായ ‘സൂപ്പര്‍ ഫ്‌ളവര്‍ ബ്ലഡ് മൂണ്‍’ ആയിരുന്നു അവസാനത്തെ ചന്ദ്രഗ്രഹണം. സൂര്യനും ചന്ദ്രനുമിടയിലായി ഭൂമി നേര്‍ രേഖയില്‍ വരുമ്പോഴാണ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് മൂന്ന് ഗ്രഹങ്ങളും ഒരു നേര്‍രേഖയില്‍ എത്തുന്നില്ല. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ ഭാഗികമായി മാത്രമേ പതിക്കുന്നുള്ളൂ, അതായത് ചന്ദ്രന്റെ ഉപരിതലത്തില്‍ ഭൂമിയുടെ നിഴലിന്റെ ഒരു ഭാഗം മാത്രം പതിയ്ക്കുന്നു. ഇന്ത്യന്‍ സമയം ഏകദേശം രാവിലെ 11:30 ന് ആരംഭിച്ച്‌, വൈകുന്നേരം 05:33 ഓടെ ഈ ഭാഗികചന്ദ്രഗ്രഹണം അവസാനിക്കും.

ഇന്ത്യയില്‍ നിന്നും ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും

ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇത് ദൃശ്യമാകില്ലെങ്കിലും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസാം എന്നിവിടങ്ങളില്‍ നിന്ന് ഭാഗിക ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനാകും. വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ പ്രദേശങ്ങളില്‍ ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ അവസാന ഘട്ടമായിരിക്കും ദൃശ്യമാകുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

അതും വളരെക്കുറച്ച്‌ സമയം മാത്രമെ ദൃശ്യമാകുകയുള്ളൂ. യുഎസ്, വടക്കന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്ര മേഖലയില്‍ നിന്നും ചന്ദ്രഗ്രഹണം കാണാം.

നവംബര്‍ 19 ലെ ചന്ദ്രഗ്രഹണം കാണാന്‍ ഏറ്റവും അനുയോജ്യമായ ഇടം വടക്കേ അമേരിക്കയും തെക്കേ അമേരിക്കയുമാണെന്നാണ് സ്‌പെയ്‌സ് ഡോട്ട് കോം (www.space.com) പറയുന്നത്. നിരവധി ബഹിരാകാശ സംഭവവികാസങ്ങള്‍ പ്രവചിക്കുന്ന അമേരിക്കയുടെ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ) 21-ാം നൂറ്റാണ്ടില്‍ മൊത്തം 228 ചന്ദ്രഗ്രഹണങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഒരു വര്‍ഷത്തില്‍ പരമാവധി മൂന്ന് തവണ ചന്ദ്രഗ്രഹണം സംഭവിക്കാമെന്നാണ് നാസ പറയുന്നത്.

കാര്‍ത്തിക പൂര്‍ണിമ നാളില്‍

കാര്‍ത്തിക പൂര്‍ണിമ നാളിലാണ് വരാന്‍ പോകുന്ന ചന്ദ്രഗ്രഹണം സംഭവിക്കുക. ജ്യോതിഷ വിധി പ്രകാരം മേട രാശിയിലാണ് (വൃക്ഷഭ രാശി) ഇത്തവണത്തെ ചന്ദ്രഗ്രഹണം നടക്കുന്നത്. ഈ രാശിയില്‍പെട്ടവര്‍ സാമ്പത്തികമായും ആരോഗ്യപരമായും പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണെന്നാണ് ജ്യോത്സ്യന്മാരുടെ പ്രവചനം.

‘പാപഗ്രഹങ്ങള്‍’ (Sin Planet) ആയ രാഹു, കേതുക്കള്‍ ചന്ദ്രനെ ബന്ധിപ്പിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നതെന്നാണ് പുരാണങ്ങളിലെ വിശ്വാസം. ജ്യോതിഷത്തില്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

The post ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും ; ജ്യോതിഷ വിധി പ്രകാരം ഈ രാശിയില്‍പെട്ടവര്‍ക്ക്.. first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3BpgtDG
via IFTTT

No comments