Recent Posts

Breaking News

Latest News

ന്യൂഡൽഹി : മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ വ്യക്തമായൊരു നയം പോലും രൂപീകരിക്കാതെ, അലംഭാവ പൂർവമാണ്‌ കേരളം വിഷയം കൈകാര്യം ചെയ്യുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി വിമർശിച്ചു. നിലവിൽ ആശങ്കയില്ലെന്നും ഈ വിഷയം ഉന്നയിക്കുന്നതു കുറ്റകരമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെക്കുറിച്ചു സർക്കാർ വിശദീകരിക്കണം.

ആശങ്കയുയർത്തി യഥാസമയം സുപ്രീം കോടതിയെ സമീപിക്കാൻ പോലും സർക്കാർ ശ്രമിച്ചില്ല. സ്വകാര്യ വ്യക്തികൾ നൽകിയ ഹർജിക്കു മറുപടിയുമായാണു സർക്കാർ കോടതിയിലെത്തിയത്. ജലനിരപ്പ് 139.5 അടിയായി നിലനിർത്താൻ കോടതി തീരുമാനിച്ചതിലൂടെ അംഗീകരിക്കപ്പെട്ടത് തമിഴ്നാടിന്റെ വാദമാണ്.142 അടി വെള്ളം സംഭരിക്കാൻ പര്യാപ്തമായ നിലയിൽ ഡാം സുരക്ഷിതമാണെന്ന നിലപാടിനോട് കേരളവും മേൽനോട്ട സമിതിയിൽ യോജിച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണ്.

സർക്കാരിന് ഈ നിലപാട് ഉണ്ടോയെന്നതു പരസ്യമാക്കുകയും അന്വേഷിച്ചു നടപടി സ്വീകരിക്കുകയും വേണം. മേൽനോട്ട സമിതിയുടെ ഭാഗമാകാൻ കഴിഞ്ഞ 2014 ലെ വിധിയുടെ ആനുകൂല്യം മുതലാക്കാൻ സർക്കാരിനു കഴിഞ്ഞില്ല. യഥാസമയം സമിതി യോഗം ചേരുന്നുവെന്നു പോലും ഉറപ്പാക്കപ്പെടുന്നില്ല– പ്രേമചന്ദ്രൻ വിമർശിച്ചു.

The post മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് അലംഭാവം : എൻ.കെ.പ്രേമചന്ദ്രൻ എംപി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3Bo0Ps1
via IFTTT

No comments