Recent Posts

Breaking News

Latest News

തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കു ജാമ്യം ലഭിച്ച സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരികെ എത്താൻ സാധ്യത. കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച് ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും.

മടങ്ങിയെത്തിയാൽ അത് അടുത്ത മാസം 6,7 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആകാനാണു സാധ്യത. അതിനു മുൻപായി സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.

അർബുദ രോഗ ചികിത്സയ്ക്കു വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തതും പകരം എ.വിജയരാഘവനു ചുമതല നൽകിയതും.ഇപ്പോൾ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകുകയും ബിനീഷിന് ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹം മടങ്ങിവരാനുള്ള സാധ്യത കൂടുതലാണ്.

The post കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായേക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3Bsq5xt
via IFTTT

No comments