Recent Posts

Breaking News

Latest News

വത്തിക്കാന്‍ സിറ്റി : വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒലിവില ചില്ല പതിച്ച വെങ്കല ഫലകം സമ്മാനമായി നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ.ബൈബിളില്‍ പ്രതീക്ഷയുടെ അടയാളമാണ് ഒലിവില. ‘മരുഭൂമിയും പൂന്തോട്ടമാകും’ എന്ന് വെങ്കല ഫലകത്തില്‍ ആലേപനം ചെയ്തിട്ടുണ്ട്.

എന്നാല്‍ വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠവും കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവുമാണ് മോദി മാര്‍പാപ്പയ്ക്കു സമ്മാനമായി നല്‍കിയത്. ഇന്ത്യയില്‍ പ്രത്യേകമായി നിര്‍മിച്ചത് എന്ന ആമുഖത്തോടെയാണു മെഴുകുതിരി പീഠം മോദി കൈമാറിയത്.

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ‘ദ് ക്ലൈമെറ്റ് ക്ലൈംബ്’ എന്ന പുസ്തകത്തില്‍ പറയുന്നത്. പിന്നാലെ മോദിക്ക് നല്‍കിയ വെങ്കല ഫലകത്തിന്റെ പ്രത്യേകതകള്‍ മാര്‍പാപ്പയും വിശദീകരിച്ചു.

പേപല്‍ ഹൗസ് ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയെ മോദി ഇന്‍ഡ്യയിലേക്കു ക്ഷണിച്ചിരുന്നു. 20 മിനുട് നേരം നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.

The post പ്രധാനമന്ത്രിയും ഫ്രാന്‍സിസ് മാര്‍പാപ്പയും പരസ്പരം കൈമാറിയ സമ്മാനങ്ങളിത്.. first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3BH5aqJ
via IFTTT

No comments