Recent Posts

Breaking News

Latest News

കുപ്രസിദ്ധ കൊള്ളക്കാരന്‍ ഗൗരി യാദവിനെ പൊലീസ് വെടിവെച്ചുകൊന്നു.ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സുമായി ചിത്രകൂട് ജില്ലയിലെ വനത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഗൗരി യാദവ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

ചിത്രകൂട് ജില്ലയിലെ ബഹില്‍പുര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗൗരി യാദവിന്റെ ജന്മഗ്രാമമായ ബെല്‍ഹരിക്ക് സമീപമുള്ള മധോബന്ധ വനത്തില്‍ വെച്ച്‌ ശനിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഗൗരി യാദവും സംഘവും ഇവിടെ ക്യാമ്പ് ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. സംഘാംഗങ്ങളില്‍ ചിലരെ പൊലീസ് പിടികൂടി. ചിലര്‍ രക്ഷപ്പെടുകയും ചെയ്തതായി എസ്.ടി.എഫ് എ.ഡി.ജി അമിതാഭ് യാഷ് പറഞ്ഞു.

The post കുപ്രസിദ്ധ കൊള്ളക്കാരന്‍ ഗൗരി യാദവിനെ പൊലീസ് വെടിവെച്ചുകൊന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3nIvRGv
via IFTTT

No comments