Recent Posts

Breaking News

Latest News

തിരുവനന്തപുരം : മത്സ്യ ബന്ധനത്തിനിടെ കടലിൽവച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തുമ്പ ആറാട്ടുവഴി സ്വദേശി അലക്സാണ്ടർ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ചവരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലാണ് തിങ്കളാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പലയിടത്തും 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

The post തിരുവനന്തപുരത്ത് മത്സ്യ ബന്ധനത്തിനിടെ കടലിൽവച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3GCBIFZ
via IFTTT

No comments