Recent Posts

Breaking News

Latest News

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് നോയ്ഡയിലെ ദ ഗ്രേറ്റ് ഇന്ത്യ പ്ലേയ്സ് ജിഐപി മാള്‍, ദ്വാരകയിലെ വേഗാസ് മാള്‍ എന്നിവിടങ്ങളില്‍ രണ്ട് പുതിയ ഷോറൂമുകള്‍ ആരംഭിച്ചു. ഇതോടെ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയിലും മധ്യപൂര്‍വദേശങ്ങളിലുമായി 150 ഷോറൂമുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണിന്‍റെ പ്രാദേശിക ബ്രാന്‍ഡ് അംബാസഡര്‍മാരായ കേരളത്തില്‍ നിന്നുള്ള മഞ്ജുവാര്യര്‍, പഞ്ചാബില്‍ നിന്നുള്ള വാമിക്വ ഗാബി, വെസ്റ്റ് ബംഗാളില്‍ നിന്നുള്ള റിതാഭരി ചക്രവര്‍ത്തി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2013 മുതല്‍ കല്യാണുമൊത്തുള്ള യാത്രയില്‍ വ്യക്തിപരമായി ഏറെ സന്തോഷവും അഭിമാനവും നല്കുന്നതാണ് നാഴികക്കല്ലാകുന്ന ഈ ഉദ്ഘാടനമെന്ന് കേരളത്തിനു വേണ്ടിയുള്ള പ്രാദേശിക ബ്രാന്‍ഡ് അംബാസഡര്‍ മഞ്ജു വാര്യര്‍ പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സുമായുള്ള പങ്കാളിത്തത്തിനു ശേഷം ഒട്ടേറെ ഷോറൂമുകളുടെ ഉദ്ഘാടനത്തിലും പങ്കെടുത്തിട്ടുണ്ടെങ്കിലും 150-ാം ഷോറൂമിന്‍റെ ഉദ്ഘാടനം എന്നത് സവിശേഷമായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സിന്‍റെ പഞ്ചാബിനു വേണ്ടിയുള്ള പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍ വാമിക്വ ഗാബി പറഞ്ഞു.

വെസ്റ്റ് ബംഗാളിലെയും ഇപ്പോള്‍ ഡല്‍ഹിയിലെയും കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ സന്ദര്‍ശിച്ചതിനു ശേഷം ഇവിടുത്തെ വൈവിദ്ധ്യമാര്‍ന്ന ആഭരണശേഖരത്തിന്‍റെയും ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ തികച്ചും പ്രാദേശികമായ രൂപകല്‍പ്പനകളുടെയും ആരാധികയായി മാറിയിരിക്കുകയാണെന്ന് വെസ്റ്റ് ബംഗാളിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ റിതാഭരി ചക്രവര്‍ത്തി പറഞ്ഞു. വരുംവര്‍ഷങ്ങളില്‍ കല്യാണ്‍ ജൂവലേഴ്സുമൊത്തുള്ള യാത്ര പുതിയ ഉയരങ്ങളിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സ് ഡല്‍ഹി എന്‍സിആറില്‍ ആരംഭിച്ച പുതിയ ഷോറൂമുകള്‍ കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, ബ്രാന്‍ഡ് അംബാസിഡര്‍മാരായ വാമിക്വ ഗാബി, മഞ്ജുവാര്യര്‍, റിതാഭരി ചക്രവര്‍ത്തി, കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ എന്നിവര്‍ സമീപം.

ഡല്‍ഹി എന്‍സിആറില്‍ പുതിയ രണ്ട് ഷോറൂമുകള്‍ കൂടി തുടങ്ങിയതോടെ ഇന്ത്യയിലും മധ്യപൂര്‍വദേശങ്ങളിലുമായി 150 ഷോറൂമുകള്‍ എന്ന സുവര്‍ണ നാഴികക്കല്ല് പിന്നിടാന്‍ കല്യാണ്‍ ജൂവലേഴ്സിന് സാധിച്ചുവെന്നും ഇത് വളരെ സവിശേഷമായ നിമിഷമാണെന്നും കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമന്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ പര്‍ച്ചേയ്സുകള്‍ക്ക് ഓരോന്നിനും പരമാവധി മൂല്യം ഉറപ്പു നല്‍കുന്നതിനാണ് പരിശ്രമിക്കുന്നത്. വിപുലമായ ഉത്പന്നങ്ങളുടെ നിരയും സുരക്ഷിതത്വവും മികച്ച നിലവാരവുമുള്ള ഷോപ്പിംഗ് അനുഭവവുമാണ് ഓരോ ഷോറൂമുകളും പ്രതിഫലിക്കുന്നത്. പ്രധാന വിപണികളിലേയ്ക്ക് തുടര്‍ന്നും സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന് ശ്രമിക്കുന്നതിനൊപ്പം ഉപയോക്താക്കളോടുള്ള പ്രതിബദ്ധത ഉറപ്പിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപയോക്താക്കളുടെ പര്‍ച്ചേയ്സിന് പരമാവധി മൂല്യം ഉറപ്പു നല്‍കുന്നതിനായി സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 25 ശതമാനം വരെ കാഷ്ബായ്ക്ക് നല്‍കും. ഏറ്റവും കുറഞ്ഞ നിരക്കായ ഗ്രാമിന് 199 രൂപയിലാണ് പണിക്കൂലി തുടങ്ങുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ക്കും പ്രഷ്യസ്, അണ്‍കട്ട് സ്റ്റോണ്‍ ആഭരണങ്ങള്‍ക്കും 25 ശതമാനം കാഷ്ബായ്ക്കും സ്റ്റോണ്‍ നിരക്കില്‍ 20 ശതമാനം കാഷ്ബായ്ക്കുമാണ് നല്‍കുന്നത്. അപ്പോള്‍ തന്നെ റിഡീം ചെയ്യാവുന്ന വൗച്ചറുകളായാണ് കാഷ്ബായ്ക്ക് ലഭ്യമാക്കുന്നത്. ഇന്ത്യയിലെ ഷോറൂമുകളില്‍ നവംബര്‍ 30 വരെയാണ് ഈ ഓഫറുകളുടെ കാലാവധി. കൂടാതെ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആഭരണങ്ങളുടെ മൂല്യത്തിന്‍റെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാനില്‍ അംഗമായാല്‍ സ്വര്‍ണ വില വര്‍ദ്ധനയില്‍ നിന്ന് സംരക്ഷണവും ലഭിക്കും.

കല്യാണ്‍ ജൂവലേഴ്സിന്‍റെ വി കെയര്‍ കോവിഡ് -19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എല്ലാ ഷോറൂമുകളിലും ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കുമായി ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയും മുന്‍കരുതലുകളുമാണ് ഒരുക്കിയിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഹാള്‍ മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

ഇന്ത്യയിലെമ്പാടും നിന്നുമുള്ള വിവാഹാഭരണങ്ങളുടെ ശേഖരമായ മുഹൂര്‍ത്ത്, കല്യാണ്‍ ജൂവലേഴ്സിന്‍റെ ജനപ്രിയ ബ്രാന്‍ഡുകളായ പരമ്പരാഗത ആഭരണശേഖരമായ വേധ, പോള്‍ക്കി ആഭരണങ്ങളുടെ തേജസ്വി ശേഖരം, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവയുടെ സവിശേഷമായ വിഭാഗങ്ങള്‍ ഇന്ത്യയിലെമ്പാടുമുള്ള ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണശേഖരമായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാന്‍ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും മറ്റ് വിഭാഗങ്ങളില്‍ ലഭ്യമാണ്.

The post കല്യാണ്‍ ജൂവലേഴ്സിന്‍റെ 150-ാമത് ഷോറൂം ഡല്‍ഹി എന്‍സിആറില്‍ ആരംഭിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3pRxW5E
via IFTTT

No comments