Recent Posts

Breaking News

Latest News

ഫേസ്ബുക്കിന്റെ പേരുമാറ്റത്തെ പരോക്ഷമായി ട്രോളി കൊണ്ട് ട്വിറ്റര്‍. ‘വലിയ വാര്‍ത്ത’ ഞങ്ങള്‍ ഇപ്പോഴും ട്വിറ്റര്‍ തന്നെ എന്നാണ് ട്വിറ്റര്‍ ട്വീറ്റ് ചെയ്തത്. അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഫേസ്ബുക്കിനെ ട്രോളി കൊണ്ടുളള ട്വീറ്റ് വന്നത്.ട്വീറ്റ് വൈറലായതോടെ മക് ഡൊണാള്‍ഡ് ഉള്‍പ്പെടെയുളളവര്‍ രസകരമായ കമന്റുകളുമായും രംഗത്ത് വന്നു. വ്യാഴായ്ചയാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളുടെ മാതൃകമ്പനിയുടെ പേര് മാറ്റിയതായി ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. ഫേയ്‌സ് ബുക്ക് കണക്ട് ഓഗ്മെന്റഡ് ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലായിരുന്നു പ്രഖ്യാപനം.
ഒരു സാമൂഹിക മാധ്യമ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് പേര് മാറ്റല്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്ന ലേബലില്‍ നിന്ന് മാറി ഫോണ്‍ നിര്‍മാണത്തിലേക്കുള്‍പ്പെടെ കമ്പനി കടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജനങ്ങളുടെ കൂടുതല്‍ പ്രവൃത്തികളും വെര്‍ച്വല്‍ ലോകത്താക്കുന്ന മെറ്റാവേഴ്‌സ് എന്ന മാറ്റത്തിലേക്കാണ് ഫേസ്ബുക്കും ഒരുങ്ങുന്നത്. സ്വകാര്യതാ ചോര്‍ച്ച സംബന്ധിച്ച് ഫേസ്ബുക്കിനെതിരെയുള്ള വിവാദങ്ങളെ അകറ്റാനും പേരുമാറ്റം സഹായിച്ചേക്കും. ഫേസ്ബുക്കിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് മുന്‍ ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ കമ്പനിയെ ബാധിച്ചിട്ടുണ്ട്.

The post പേരുമാറ്റം; ഫേസ്ബുക്കിനെ ട്രോളി ട്വിറ്റര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2ZK81Cb
via IFTTT

No comments