Recent Posts

Breaking News

Latest News

ബെംഗളൂരു : ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍മോചിതനായി.ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്.

സഹോദരന്‍ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ജയിലിന് പുറത്ത് ബിനീഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.സത്യം ജയിക്കുമെന്നു ജയിലില്‍നിന്നു പുറത്തിറങ്ങിയശേഷം ബിനീഷ് പറഞ്ഞു. ഇന്ത്യയിലെ വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് കേസിന് പിന്നില്‍.

ഇഡി പറഞ്ഞ പേരുകള്‍ പറയാന്‍ തയാറാകാതിരുന്നതുമൂലമാണ് ജയില്‍വാസം നീണ്ടത്. കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയനീക്കമായിരുന്നു കേസ്. കേരളത്തിലെത്തിയ ശേഷം വിശദമായി പറയുമെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ചയാണു കര്‍ണാടക ഹൈക്കോടതി ബിനീഷിന് സോപാധിക ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ 2 ആള്‍ജാമ്യത്തിനു പുറമേ, അനുമതിയില്ലാതെ രാജ്യം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലും വിചാരണക്കോടതിയിലും കൃത്യമായി ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് തുടങ്ങിയവയായിരുന്നു ഉപാധികള്‍.

വെള്ളിയാഴ്ച ജാമ്യം നില്‍ക്കാനെത്തിയ 2 പേര്‍ പിന്മാറിയതോടെയാണ് ബിനീഷ് കോടിയേരിയുടെ ജയില്‍ മോചനം വൈകിയത്. ജാമ്യവ്യവസ്ഥകളുടെ കര്‍ശന സ്വഭാവവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിരീക്ഷണ വലയത്തിലായേക്കുമെന്ന ഭീതിയുമാണ് പിന്മാറ്റത്തിനു പിന്നിലെന്നു സൂചനയുണ്ട്. ബിനീഷിനു ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

The post ലഹരി ഇടപാടുകേസിൽ ബിനീഷിനു ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിച്ചേക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3pXOyZz
via IFTTT

No comments