Recent Posts

Breaking News

Latest News

കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനോടൊപ്പം ബൂസ്റ്ററും നല്‍കിയേക്കും. ഇക്കാര്യത്തില്‍ ദേശീയ സാങ്കേതിക ഉപദേശക ബോര്‍ഡ് ഉടന്‍ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം കേരളത്തില്‍ ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു . 2,46,36,782 പേര്‍ ആദ്യഡോസ് സ്വീകരിച്ചു. 40.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും (1,08,31,505) നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 59 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കി.

The post വാക്‌സിന് എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതും പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3umOYIW
via IFTTT

No comments