Recent Posts

Breaking News

Latest News

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന് നടക്കും. teachers organization meeting ഈ യോഗത്തിന് പുറമേ മറ്റ് അധ്യാപക സംഘടനകളുടെയും യുവജനസംഘടനകളുടെയും യോഗം ഇന്നുണ്ടാകും. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖയിലേക്കുള്ള നിര്‍ദേശങ്ങള്‍ അറിയാനാണ് യോഗം ചേരുന്നത്.
രാവിലെ 10.30ന് വിദ്യാഭ്യാസഗുണനിലവാര പദ്ധതിയുടെ യോഗം ചേരും. ഒന്‍പത് അധ്യാപക സംഘടനകളുടെ പ്രതിനിധികളും വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ചര്‍ച്ചയാകും. സ്‌കൂള്‍ തുറക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ അധ്യാപകരുടെ ചുമതല, സ്‌കൂള്‍ സമയം, ഷിഫ്റ്റ് സമ്പ്രദായം വേണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടായേക്കും.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് മറ്റ് അധ്യാപക സംഘടനകളുടെ യോഗവും ഇന്ന് വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാലുമണിക്കാണ് യുജനസംഘടനകളുടെ യോഗം ചേരുക. ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാര്‍ത്ഥിസംഘടനകളുടെ യോഗവും മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുടെ യോഗവും നടക്കും. ഓണ്‍ലൈനായാണ് എല്ലാ യോഗവും ചേരുക. എല്ലാ മേഖലയിലുള്ളവരുമായും ചര്‍ച്ച നടത്തി ഒക്ടോബര്‍ അഞ്ചിന് മാര്‍ഗരേഖ പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

The post സ്‌കൂള്‍ തുറക്കല്‍ ; വിദ്യാഭ്യാസ മന്ത്രി വിളിച്ച അധ്യാപകരുടെ യോഗം ഇന്ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ijtqrO
via IFTTT

No comments