Recent Posts

Breaking News

Latest News

മോന്‍സന്‍ മാവുങ്കലിന്റെ കൂടുതല്‍ വെട്ടിപ്പുകള്‍ പുറത്തുവരുന്നു.എട്ട് ഡിഗ്രികളുമായി ഡോക്ടറെന്ന് അവകാശപ്പെട്ട മോന്‍സന്‍, കോസ്മറ്റോളിസ്റ്റ് എന്ന നിലയില്‍ കെപിസിസി അധ്യക്ഷനെ വരെ വിട്ടിലെത്തിച്ച് ചികിത്സിച്ചു. ജര്‍മനി, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ചികിത്സ വൈദഗ്ധ്യം നേടിയെന്നായിരുന്നു മോന്‍സന്റെ വാദം. എന്നാല്‍ പാസ്‌പോര്‍ട്ട് പോലും ഇല്ലാത്ത മോന്‍സന് ഇതൊക്കെ എങ്ങിനെ സാധ്യമായി എന്നതാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.

പുരാവസ്തുവില്‍ മാത്രം ഒതുങ്ങിയിരുന്നില്ല മോന്‍സന്‍ മാവുങ്കല്‍. ചികിത്സകന്‍, വിദ്യാഭ്യാസ വിദഗ്ധന്‍, മനുഷ്യസ്‌നേഹി അങ്ങനെ നീളുന്നു വിശേഷണങ്ങള്‍. ഇതില്‍ ഏറ്റവും സ്‌നേഹിച്ചിരുന്നത് ചികിത്സകനെ. രാഷട്രീയക്കാര്‍, സിനിമതാരങ്ങള്‍ എന്നിവരൊക്കെ മോന്‍സന്റെ ചികിത്സയ്ക്ക് വിധേയരായി. സൗന്ദര്യ വര്‍ധക ചികിത്സകള്‍ക്ക് പുറമേ ത്വക്ക് രോഗങ്ങളും ചികിത്സിച്ചു. വിട്ടുമാറാത്ത അലര്‍ജിക്കാണ് കെ സുധാകരന്‍ മോന്‍സനില്‍ നിന്ന് ചികിത്സ തേടിയത്.

കോസ്മറ്റിക് തെറാപ്പിയില്‍ സിംഗപ്പൂരില്‍ നിന്ന് വൈദഗ്ധ്യം നേടിയെന്നാണ് മോന്‍സന്‍ പറഞ്ഞിരുന്നത്. ബയോ വേവ് കോസ്‌മെറ്റിക്‌സില്‍ ജര്‍മനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠനം നടത്തി. ടൈയും കെട്ടി കോട്ടുമിട്ട് ആപ്പിള്‍ ലാപ്‌ടോപ്പില്‍ കയ്യുംവച്ചിരുന്ന ചിത്രത്തോടൊപ്പം തന്റെ ഗുണഗണങ്ങള്‍ സ്വന്തം വെബ്‌സൈറ്റില്‍ മോന്‍സന്‍ വിവരിച്ചിട്ടുണ്ട്. അവസരം കിട്ടുന്ന വേദികളിലെല്ലാം കോസ്മറ്റോളജിയില്‍ അഗാധമായ അറിവുണ്ടെന്ന് കേള്‍വിക്കാരെ ധരിപ്പിച്ചു. ജര്‍മനിയിലും സിംഗപ്പൂരിലും പഠിച്ചത് വിവരിച്ചു. ഒടുക്കം ചികിത്സയ്ക്ക് വിധേയരായവരെല്ലാം വ്യാജഡോക്ടറായ മോന്‍സന് പാസ്‌പോര്‍ട്ട് പോലുമില്ലെന്ന് അറിഞ്ഞത് ഞെട്ടലോടെയാണ്.

വലിയ മനുഷ്യസ്‌നേഹിയെന്നാണ് മോന്‍സന്‍ വിശേഷിപ്പിച്ചിരുന്നത്. ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുതെന്നല്ല, ഒരു വിരലുകൊണ്ട് ചെയ്യുന്നത് പോലും മറുവിരല്‍ അറിയരുതെന്നാണ് മോന്‍സന്റെ തത്വം. തന്റെ സ്വത്തിന്റെ 90 ശതമാനവും അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നിരാലംബര്‍ക്ക് നല്‍കുമെന്നും മോന്‍സന്‍ വാദ്ഗാനം ചെയ്തിരുന്നു.

The post വ്യാജ ഡിഗ്രികളുടെ പേരില്‍ കെ സുധാകരനെ അടക്കം പ്രമുഖരെ പറ്റിച്ച് മോന്‍സന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/39OpKcU
via IFTTT

No comments