Recent Posts

Breaking News

Latest News

തൃശൂര്‍: നഗരാതിര്‍ത്തിയില്‍ നടത്തിയ മയക്കുമരുന്നു വേട്ടയില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പനമുക്ക്, വട്ടപ്പിന്നി എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിങ്ങിനിടെയാണു മാരക മയക്കുമരുന്നായ എം.ഡി.എം.എ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മെത്തലിന്‍ ഡയോക്‌സി മെത്ത് ആംഫെറ്റമെയ്‌നുമായി മൂന്നു യുവാക്കള്‍ പിടിയിലായത്.

കണിമംഗലം പനമുക്ക് റോഡില്‍നിന്നു പതിനൊന്നു ഗ്രാം എം.ഡി.എം.എയുമായി പനമുക്ക് സ്വദേശികളായ ചുള്ളി വളപ്പില്‍ അഭിജിത്ത് (24) ചുള്ളിപ്പറമ്പില്‍ അര്‍ജുന്‍ (19), 3.6 ഗ്രാം എം.ഡി.എം.എയുമായി വട്ടപ്പിന്നി സ്വദേശി തയ്യില്‍ വൈശാഖ് (24) എന്നിവരാണു പിടിയിലായത്. മയക്കുമരുന്നു കടത്താനുപയോഗിച്ച ഇരുചക്ര വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തു.

എം, മെത്ത് എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് മാരകമായ മാനസിക വൈകല്യങ്ങളും ശാരീരിക പ്രശ്‌നങ്ങളുമുണ്ടാക്കും. പാര്‍ട്ടി ഡ്രഗ് എന്ന രീതിയില്‍ യുവാക്കള്‍ക്കിടയില്‍ ഇതിനു വമ്പിച്ച പ്രചാരമുണ്ട്. ഒരു ഗ്രാമിന് 3000 രൂപ നിരക്കിലാണു വില്‍പ്പന. കഴിഞ്ഞ ദിവസം തൃശൂര്‍ ടൗണില്‍നിന്നു 42 ഗ്രാം ഹാഷീഷ് ഓയിലുമായി പിടിയിലായ യുവാക്കളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

തൃശൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനന്‍ .ടി .ആറിന്റെ നേതൃത്വത്തില്‍ എ.ഇ.ഐമാരായ കെ.കെ. സുധീര്‍, സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എം. സജീവ്, പി.എസ്. കൃഷ്ണരാജ്, ടി.ആര്‍. സുനില്‍ കുമാര്‍, കെ.വി. രാജേഷ്, സി.ഇ.ഒമാരായ അനില്‍ പ്രസാദ്, ടി.എസ്. സനീഷ് കുമാര്‍, ജോസഫ്, ടി.സി. വിപിന്‍, ഇര്‍ഷാദ് എന്നിവരാണു പ്രതികളെ പിടികൂടിയത്.

The post തൃശൂര്‍ നഗരാതിര്‍ത്തിയില്‍ വന്‍ മയക്കുമരുന്നു വേട്ട: മൂന്നു യുവാക്കള്‍ അറസ്റ്റില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2Wm9Y61
via IFTTT

No comments