Recent Posts

Breaking News

Latest News

പഞ്ചാബ് കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങള്‍ക്ക് താത്ക്കാലിക ആശ്വാസം. രാജിപ്രഖ്യാപിച്ച പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തല്‍സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് സൂചന. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുമായി സിദ്ദു നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സിദ്ദു രാജി പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഛന്നി നേരിട്ടറിയിച്ചിട്ടും വഴങ്ങാതിരുന്ന സിദ്ദു, ഒടുവില്‍ പഞ്ചാബ് ഭവനിലെത്തി മുഖ്യമന്ത്രിയെ കാണുമെന്നറിയിക്കുകയായിരുന്നു. കളങ്കിതനായ മന്ത്രിയെ ഉള്‍പ്പെടുത്തിയതിലും തനിക്ക് അനഭിമതരായ ഡിജിപിയേയും അഡ്വക്കേറ്റ് ജനറലിനേയും നിയമിച്ചതിലുള്ള അതൃപ്തിയാണ് സിദ്ദുവിന്റെ രാജിയിലേക്ക് നയിച്ചത്.
അടുത്ത തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം സിദ്ദുവിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ചന്നി ഉറപ്പ് നല്‍കിയായും സിദ്ദു ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കും തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനമായെന്നുമാണ് റിപ്പോര്‍ട്ട്. എല്ലാ സുപ്രധാന തീരുമാനങ്ങളും എടുക്കുക കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കുമെന്നും കൂടിക്കാഴ്ചയില്‍ തീരുമാനമായി.

The post കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സിദ്ദു തിരിച്ചുവരും, ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2ZO2OJd
via IFTTT

No comments