Recent Posts

Breaking News

Latest News

ഖത്തറിലെ സ്‌കൂളുകളും സാധാരണ ഗതിയിലേക്ക്. ഞായറാഴ്ച മുതല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകളിലെത്തി പഠനം തുടരാമെന്ന് വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. കോവിഡ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന ഒക്‌ടോബര്‍ മൂന്ന് ഞായറാഴ്ച മുതലായിരിക്കും മാറ്റങ്ങള്‍ നടപ്പിലാവുക.
വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി ശേഷിയില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാം. അതേസമയം, ക്ലാസുകളിലും പുറത്തും കുട്ടികള്‍ തമ്മില്‍ ഒരുമീറ്റര്‍ അകലം പാലിക്കണം. കുട്ടികള്‍ പരസ്പരം ഇടകലരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.
കിന്‍ഡര്‍ഗര്‍ട്ടന്‍, സ്‌കൂള്‍, ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങള്‍ 100ശതമാനം ഹാജരോടെ പ്രവര്‍ത്തിക്കും. സ്റ്റാഫ് റൂമുകളിലും ഓഫീസുകളിലും അധ്യാപകരും ജീവനക്കാരും സാമൂഹിക അകലം പാലിക്കണം. കുട്ടികളും ജീവനക്കാരും മാസ്‌ക് അണിയുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, സ്‌കൂളും പരിസരവും അണുനശീകരണം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.

The post ഖത്തറിലെ സ്‌കൂളുകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകലിലെത്തി പഠനം തുടരാം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3A4cwnm
via IFTTT

No comments