Recent Posts

Breaking News

Latest News

ക്രൈസ്തവമുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ രൂക്ഷമാകുന്ന വിഭാഗീയതയുമായി ബന്ധപ്പെട്ട് സിപിഎമ്മിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സംസ്ഥാനത്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ രൂക്ഷമാകുന്ന സ്പര്‍ധയും വര്‍ഗീയവിദ്വേഷവും തടയാന്‍ ശക്തമായ നിലപാടെടുക്കുന്നതിനു പകരം സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ അല്‍പം ഭേദപ്പെട്ട ഇടപെടല്‍ നടത്തിയത് പ്രതിപക്ഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കേരള ശബ്ദം’ വാരികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇടത് അനുഭാവികൂടിയായ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സിപിഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തുന്നത്. ”പ്രസംഗങ്ങളില്‍ മതനിരപേക്ഷതയ്ക്കു വേണ്ടി ശക്തമായി പറയുകയും പ്രവൃത്തിയില്‍ ഇതിനു വിരുദ്ധമായ നിലപാടുകളുമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മതങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളുമായി വോട്ടുമാത്രം ലക്ഷ്യമാക്കി സിപിഎം പോലുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധത പുലര്‍ത്തേണ്ട ഇടതുപാര്‍ട്ടികള്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുന്നു എന്നതില്‍ ഗൗരവത്തോടെയുള്ള ഒരു സ്വയം വിമര്‍ശനം ഉണ്ടാകേണ്ടതാണ്. വ്യക്തിപൂജയും ഏകാധിപത്യവും ഇടതുപാര്‍ട്ടികളെ ഗ്രസിക്കാന്‍ പാടില്ല. വിമര്‍ശനത്തിനുള്ള ജനാധിപത്യ അവസരങ്ങള്‍ അച്ചടക്കത്തിന്റെ പേരുപറഞ്ഞ് പാര്‍ട്ടിക്കുള്ളില്‍ ഇല്ലാതാകരുത്”അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

The post മതവിഭാഗങ്ങള്‍ക്കിടയില്‍ രൂക്ഷമാകുന്ന സ്പര്‍ധയും വര്‍ഗീയവിദ്വേഷവും തടയാന്‍ നിലപാടെടുക്കാതെ സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു ; ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ujgnvr
via IFTTT

No comments