Recent Posts

Breaking News

Latest News

പരാതിക്കാരെ ചതിക്കാന്‍ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ് ലക്ഷ്യമുണ്ടായിരുന്നെന്ന് എറണാകുളം സിജെഎം കോടതി. പ്രതി കുറ്റംചെയ്‌തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി. ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് സിജെഎം കോടതിയുടെ വിലയിരുത്തല്‍. പ്രതി തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഒളിവില്‍ പോകാനുമുള്ള സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ നേതാക്കളിലും ഉന്നത ഉദ്യോഗസ്ഥരിലും പ്രതിക്ക് വലിയ സ്വാധീനമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 10 കോടി രൂപ തട്ടിയെടുത്തെന്ന പരാതി സിവില്‍ സ്വഭാവത്തിലുള്ള കേസാണെന്നാണ് മോന്‍സന്റെ വാദം.

മോന്‍സണെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത് തുടരുകയാണ്. തെളിവെടുപ്പിനായി മോന്‍സണെ ഇന്ന് ചേര്‍ത്തലയിലെ വീട്ടില്‍ കൊണ്ടുപോയേക്കും. സാമ്പത്തിക തട്ടിപ്പിലെ പരാതിക്കാര്‍ മൊഴി രേഖപ്പെടുത്താന്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട് .

The post കോടികളുടെ തട്ടിപ്പ് കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി വ്യക്തം ; മോന്‍സണെതിരെ കോടതി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3CXY9CW
via IFTTT

No comments