Recent Posts

Breaking News

Latest News

കണ്ണൂര്‍ സര്‍വ്വകലാശാല വിവാദ പിജി സിലബസ് വിഷയം പരിഗണിക്കുന്ന നിര്‍ണായക അക്കാദമിക് കൌണ്‍സില്‍ യോഗം ഇന്ന്. രാവിലെ പത്തിന് ഓണ്‍ലൈനായാണ് യോഗം ചേരുക. സിലബസില്‍ മാറ്റം വരുത്തണമോയെന്ന കാര്യത്തില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്റര്‍ സിലബസാണ് വിവാദത്തിലായത്. ആര്‍എസ്എസ് നേതാക്കളായ സവര്‍ക്കറുടെ ഹു ഇസ് ഹിന്ദു, ഗോള്‍വാള്‍ക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്‌സ് എന്നീ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റ?ഗ്രല്‍ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാ?ഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസ് സൈദ്ധന്തികരുടെ ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

The post കണ്ണൂര്‍ സര്‍വ്വകലാശാല വിവാദ പിജി സിലബസ് വിഷയം പരിഗണിക്കുന്ന അക്കാദമിക് കൗണ്‍സില്‍ യോഗം ഇന്ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3CTaE2q
via IFTTT

No comments