Recent Posts

Breaking News

Latest News

കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രത്യേക സമ്മേളനം ഇന്ന്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ ഉള്‍പ്പെടെയുള്ള മേലധ്യക്ഷന്മാര്‍ പങ്കെടുക്കും.
കേരളത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും വേണ്ടിയാണ് യോഗം ചേരുന്നതെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. എന്നാല്‍, പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സഭകള്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായ ഭിന്നത യോഗം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ അഭിപ്രായ ഐക്യത്തിന് സഭാ നേതൃത്വം ശ്രമം നടത്തുന്നുണ്ട്.

നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ത്ഥിച്ചിരുന്നു.

The post കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രത്യേക സമ്മേളനം ഇന്ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2WksH1N
via IFTTT

No comments