Recent Posts

Breaking News

Latest News

മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം സ്വദേശിയായ ശില്‍പി സുരേഷിനെ പണം നല്‍കാതെ കബളിപ്പിച്ചതിനാണ് കേസ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മോന്‍സണിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ശില്‍പി സുരേഷ് രംഗത്ത് വന്നിരുന്നു. മോന്‍സണ് താന്‍ പല ശില്‍പങ്ങളും നിര്‍മിച്ച് നല്‍കിയെന്നും ആ വകയില്‍ അറുപത് ലക്ഷം രൂപയോളം തരാനുണ്ടെന്നും ശില്‍പി പറഞ്ഞു.
ഒന്നരമാസത്തിനകരം പണം നല്‍കാമെന്ന വ്യവസ്ഥയിലാണ് വിശ്വരൂപം ഉള്‍പ്പെടെ നിര്‍മ്മിച്ചുനല്‍കിയത്. എന്നാല്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പലവട്ടം പണത്തിനായി കയറി ഇറങ്ങേണ്ടിവന്നെന്നും ശില്‍പി സുരേഷ് വെളിപ്പെടുത്തി.
അതിനിടെ, പുരാവസ്തു തട്ടിപ്പില്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പ് തെരച്ചില്‍ നടത്തിയിരുന്നു. വീട്ടില്‍ നിന്ന് കണ്ടെത്തിയ ആനക്കൊമ്പിന്റെ ആധികാരികത സംബന്ധിച്ചാണ് പരിശോധന നടത്തിയത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘവും മോട്ടോര്‍ വാഹന വകുപ്പും മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെത്തി പരിശോധന നടത്തി.

The post മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3F7yzxc
via IFTTT

No comments