Recent Posts

Breaking News

Latest News

വിവാഹത്തിന് എത്താന്‍ സാധിക്കാതിരുന്ന അതിഥികളോട് 17,000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് ദമ്പതികള്‍. ചിക്കാഗോയിലാണ് സംഭവം.വിവാഹത്തിന് വരില്ല എന്ന് അറിയിക്കാത്ത അതിഥികളോടാണ് 240 ഡോളര്‍ (17639.23 രൂപ) ആവശ്യപ്പെട്ട് ദമ്പതികള്‍ കത്തയച്ചത്. അതിഥികള്‍ക്കായി കരുതിയ റിസപ്ഷന്‍ ഡിന്നര്‍, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി ദമ്പതികള്‍ക്ക് ചെലവായ തുകയാണ് 240 ഡോളര്‍. നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ഈ തുക പാഴായി പോകില്ലായിരുന്നുവെന്ന് ദമ്പതികള്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. തുടര്‍ന്ന് നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്തത്. ആതിഥേയരുടെ വിഷമതകള്‍ മനസിലാക്കണമെന്ന് പറഞ്ഞ് ഒരു വിഭാ?ഗം പോസ്റ്റിനെ അനുകൂലിച്ചപ്പോള്‍, വിചിത്രമെന്നാണ് മറ്റ് ചിലര്‍ പോസ്റ്റിനെ വിശേഷിപ്പിച്ചത്.

ചിക്കാഗോ സ്വദേശികളായ ദമ്പതികളുടെ വിവാഹം നടന്നത് ജമൈക്കയിലെ റോയല്‍ടണ്‍ റിസോര്‍ട്ടില്‍ വച്ചായിരുന്നു. ഓരോ വിവാഹത്തനും, പിറന്നാള്‍ ആഘോഷത്തിനുമെല്ലാം നിരവധി പണം പണം ചെലവാകാറുണ്ടെന്നും, അതിഥികള്‍ എത്താന്‍ സാധിക്കില്ലെന്ന് മുന്‍കൂട്ടി അറിയിച്ചാല്‍ ആതിഥേയരുടെ പണം പാഴായി പോകില്ലെന്നും ദമ്പതികള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇക്കാര്യം എല്ലാവരും മനസിലാക്കാന്‍ വേണ്ടിയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഇന്‍വോയ്‌സ് കൂടി വച്ചതെന്നും ദമ്പതികള്‍ കുറിച്ചു.

The post വിവാഹത്തിന് എത്തിയില്ല; അതിഥികളോട് 17,000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് ദമ്പതികള്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3zwfUHS
via IFTTT

No comments