Recent Posts

Breaking News

Latest News

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ആരോഗ്യ മന്ത്രി രാജീവ് സൈസാല്‍ ആണ് ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയായെന്ന് അറിയിച്ചത്.
18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമാണ് ഹിമാചല്‍പ്രദേശെന്നും നവംബര്‍ അവസാനത്തോടുകൂടി സംസ്ഥാനത്തെ എല്ലാവര്‍ക്കും രണ്ടാം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുമോദിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വാക്‌സിനേഷന്‍ നയങ്ങളിലും തുടക്കത്തിലേ സംസ്ഥാനം മികച്ച നടപടികളാണ് സ്വീകസരിച്ചിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

The post പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി ഹിമാചല്‍പ്രദേശ്; അഭിനന്ദിച്ച് പ്രധാനമന്ത്രി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2WA5Rn2
via IFTTT

No comments