Recent Posts

Breaking News

Latest News

വാക്സിനേഷനിൽ മുൻ റെക്കോർഡ് തകർത്ത് രാജ്യം. ഇന്ന് 1.09 കോടി വാക്സിൻ നൽകിയെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ ആകെ വാക്സിൻ എടുത്തവരുടെ എണ്ണം 50 കോടിയായി.

വാക്സിൻ എടുക്കുന്നവരുടെ എണ്ണം തുടർച്ചയായി വർധിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിദിന വാക്സിനേഷൻ ഇത് രണ്ടാം തവണയാണ് ഒരു കോടി പിന്നിടുന്നത്.

ജനുവരിയിൽ രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിൽ പിന്നെ പ്രതിദിനം ഏറ്റവും കൂടുതൽ വാക്സിൻ വിതരണം എന്ന റെക്കോർഡാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഈ റെക്കോർഡാണ് ഇന്ന് പിന്നിട്ടത്. ഈ മാസം മാത്രം 16 കോടി കൊവിഡ് വാക്സിനുകളാണ് വിതരണം ചെയ്തത്.

The post വാക്സിനേഷനിൽ മുൻ റെക്കോർഡ് തകർത്ത് രാജ്യം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3mOZebd
via IFTTT

No comments