Recent Posts

Breaking News

Latest News

കോട്ടയം : ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിനു ശേഷം കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയും തള്ളി ജനപക്ഷം നേതാവ് പി സി ജോര്‍ജ് . കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കാലം കഴിഞ്ഞു എന്ന് പിസി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിഡി സതീശനും കെ സുധാകരനും നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.പല അപാകതകളും സ്വാഭാവികമായി വന്നിട്ടുണ്ടാകും. എന്നാല്‍ യോജിച്ചു പോകുന്ന സ്ഥിതിയാണ് ഉള്ളത് എന്നും ജോര്‍ജ് പറഞ്ഞു.

കാലം കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ മാറി നില്‍ക്കുകയാണ് വേണ്ടത് എന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. തന്റെ കാലവും കഴിഞ്ഞു. അടുത്ത ഒരുതവണകൂടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനുശേഷം ഒരു പദവികളിലും ഉണ്ടാകില്ല. എന്നാല്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി ഉണ്ടാകുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

ഇപ്പോള്‍ തോറ്റു നില്‍ക്കുന്ന സാഹചര്യത്തിലാണ് അടുത്ത തവണ വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നത്. ജയിച്ചു നില്‍ക്കുമ്പോള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ആണ് ആഗ്രഹിക്കുന്നത് എന്നും ജോര്‍ജ് പറയുന്നു.

കോണ്‍ഗ്രസില്‍ ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇത്രത്തോളം ചര്‍ച്ച ചെയ്ത് കണ്ടിട്ടില്ല എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. പാരമ്പര്യമുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് പ്രസിഡണ്ട് മാരായി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത് എന്നും പി സി ജോര്‍ജ് പറഞ്ഞു.

The post കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കാലം കഴിഞ്ഞു ; പി സി ജോര്‍ജ്ജ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3mNnUAK
via IFTTT

No comments