Recent Posts

Breaking News

Latest News

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിലേക്ക് നെടുംകണ്ടത്തു നിന്നും കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ആരംഭിക്കാൻ ഗതാഗത മന്ത്രി ആന്റെണി രാജു ഉത്തരവിട്ടു.ജോൺ ബ്രിട്ടാസ് എം.പി. നൽകിയ നിവേദനത്തെത്തുടർന്നാണ് ഉടനടി സർവീസ് ആരംഭിക്കാൻ മന്ത്രി ഉത്തരവിട്ടത്.

അനുദിനം വികസിച്ചു വരുന്ന പാലക്കയം തട്ടിന്റെ വികസനത്തിന് കൂടുതൽ ഗതാഗത സൗകര്യങ്ങൾ അനിവാര്യമാണെന്ന ബ്രിട്ടാസിന്റെ ആവശ്യമാണ് ദിവസങ്ങൾക്കകം അനുവദിച്ചത്.
പാലക്കയംതട്ടിന്റെ തൊട്ടടുത്ത പ്രദേശമായ പുലിക്കുരുമ്പയാണ് ബ്രിട്ടാസിന്റെ നാട്.

രാവിലെ 6 ന് നെടുംകണ്ടത്തു നിന്നും യാത്ര ആരംഭിക്കുന്ന ബസ്സ് രാജക്കാട്, അടിമാലി, കോതമംഗലം,തൃശൂർ, കോഴിക്കോട് വഴി 5.10 ന് പാലക്കയം തട്ടിലെത്തും. സെപ്തംബർ ആദ്യവാരം തന്നെ സർവീസ് ആരംഭിക്കും.
ഇടുക്കിയിലേയും കണ്ണൂരിലേയും ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ഈ സർവീസ് രണ്ടു ജില്ലകളിലേയും വിനോദ സഞ്ചാരികൾക്ക് അനുഗ്രഹമാകും.

The post പാലക്കയം തട്ടിലേക്ക് ഇനി ആനവണ്ടിയിൽ പോകാം: ജോൺ ബ്രിട്ടാസിൻ്റെ നിവേദനത്തിൽ നടപടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kGCAPp
via IFTTT

No comments