Recent Posts

Breaking News

Latest News

പാലക്കാട് : കോണ്‍ഗ്രസ് വിടില്ലെന്ന് പാലക്കാട് മുന്‍ ഡി.സി.സി അധ്യക്ഷന്‍ എ.വി. ഗോപിനാഥ്. ഞാന്‍ ഇന്നും കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നു.പാര്‍ട്ടി തന്‍റെ ജീവനാഡിയാണ്. സി.പി.എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലേത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണ്. ചില ആശയങ്ങള്‍ പൊരുത്തപ്പെടാതെ വരുമ്പോള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളാണ്. ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ച്‌ പാര്‍ട്ടി മുന്നോട്ടു പോകും.കെ.പി.സി.സി അധ്യക്ഷന്‍ അടക്കം കോണ്‍ഗ്രസിലെ പല നേതാക്കളും ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങളെ കുറിച്ച്‌ കെ. സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോപിനാഥ് പറഞ്ഞു.

കോണ്‍ഗ്രസിനുണ്ടാകുന്ന ദോഷം തന്നെ ബാധിക്കും. പാര്‍ട്ടിക്കുണ്ടാകുന്ന ക്ഷീണം വല്ലാതെ ബാധിച്ചിട്ടുമുണ്ട്. തന്നെ കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. കോണ്‍ഗ്രസ് തകര്‍ന്ന് പോകുന്നത് കണ്ടിരിക്കാനുള്ള മനസ് തനിക്കില്ലെന്നും എ.വി. ഗോപിനാഥ് വ്യക്തമാക്കി.

The post കോണ്‍ഗ്രസ് തന്‍റെ ജീവനാഡി ; സി.പി.എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എ.വി. ഗോപിനാഥ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3yuRD3L
via IFTTT

No comments