Recent Posts

Breaking News

Latest News

ലക്നൗ : രാമനില്ലാതെ അയോധ്യയില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യ എന്ന സ്ഥലം നിലനില്‍ക്കുന്നത് തന്നെ ഇവിടെ രാമനുള്ളത് കൊണ്ടാണ്.രാമന്‍ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് വാസ്തവത്തില്‍ ഇത് അയോധ്യതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമായണ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്‌നേഹവും കാരണമാകും എന്റെ കുടുംബം എനിക്ക് ഈ പേരു നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച്‌ രാംലല്ലയില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

രാഷ്ട്രപതിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, കേന്ദ്ര റെയില്‍വേ, ടെക്സ്റ്റൈല്‍ സഹമന്ത്രി ദര്‍ശന വിക്രം ജാര്‍ദോഷ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അദ്ദേഹത്തിന്റെ പ്രതിനിധികളായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ്മ എന്നിവരും ഉണ്ടായിരുന്നു.

വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഒരു ചെറിയ പ്രതിരൂപവും ഒരു ഷാളും ക്ഷേത്രം ഭാരവാഹികള്‍ കോവിന്ദിന് സമ്മാനിച്ചു. രാഷ്ട്രപതി പുരോഹിതന്മാരുമായി ഹ്രസ്വമായി സംവദിക്കുകയും ക്ഷേത്ര പരിസരത്ത് ഒരു വൃക്ഷ തൈ നടുകയും ചെയ്തു.
2019 ലെ സുപ്രധാന കോടതി വിധിക്ക് ശേഷം ആദ്യമായാണ് രാഷ്ട്രപതി അയോധ്യയിലേക്ക് എത്തുന്നത്.

The post രാമനില്ലാതെ അയോധ്യ അയോധ്യയാകില്ല,എന്റെ പേരും രാമഭക്തിയിലൂടെ : രാഷ്ട്രപതി രാംനാഥ് കോവിന്ദ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3BeZMv0
via IFTTT

No comments