Recent Posts

Breaking News

Latest News

ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നിറപുത്തരിപൂജാ ചടങ്ങുകള്‍ ആഗസ്റ്റ്മാസം 16 ന് നടക്കും.

ഇതിനായി ക്ഷേത്രനട ആഗസ്റ്റ് 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഇക്കുറിയും നിറപുത്തരിപൂജയ്ക്കായി ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് എടുക്കുന്ന നെല്‍കതിരുകള്‍ ശബരിമലയിലെ കരനെല്‍കൃഷിയില്‍ വിളഞ്ഞവയാണ്. കൊവിഡ് 19 വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് നിറപുത്തരി ചടങ്ങിലേക്കായി ഭക്തര്‍ പുറത്ത് നിന്ന് കതിര്‍കറ്റകള്‍ കൊണ്ടുവരുവാന്‍ അനുവദിക്കുന്നതല്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കൊവിഡ് 19 നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ക‍ഴിഞ്ഞ നിറപ്പുത്തരി പൂജയ്ക്ക് ശബരിമലയില്‍ കൃഷിചെയ്ത നെല്‍കതിരുകളാണ് എടുത്തത്. ആഗസ്റ്റ് 16 ന് പുലര്‍ച്ചെ 5.55 ന് മേല്‍ 6.20 നകമുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നിറപ്പുത്തരിപൂജാ ചടങ്ങുകള്‍ നടക്കും

The post ശബരിമലയില്‍ നിറപുത്തരിപൂജ ആഗസ്റ്റ് 16 ന്: നിറപുത്തരിപൂജയ്ക്കുള്ള നെല്‍കതിരുകള്‍ ശബരിമലയിലെ കരനെല്‍കൃഷിയില്‍ നിന്ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3icsmq1
via IFTTT

No comments