Recent Posts

Breaking News

Latest News

ഗോവയിലെ ബെനോലിം ബീച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഗോവ മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍. രാത്രി വളരെ വൈകി പെണ്‍കുട്ടികള്‍ എന്തിന് ബീച്ചില്‍ പോയെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അന്വേഷിക്കേണ്ടിയിരുന്നു എന്ന മുഖ്യമന്ത്രിയുടെ സഭയിലെ പരാമര്‍ശമാണ് വിവാദമായത്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നല്‍കവെയാണ് വിവാദ പരാമര്‍ശമുണ്ടായത്.

’14 വയസ്സുള്ള പെണ്‍കുട്ടി രാത്രി മുഴുവന്‍ ബീച്ചില്‍ നില്‍ക്കുമ്പോള്‍ അതെന്തിനാണെന്ന് മാതാപിതാക്കള്‍ അന്വേഷിക്കണം. കുട്ടികള്‍ അനുസരിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനോ പൊലീസിനോ ഏറ്റെടുക്കാനാകില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അര്‍ധരാത്രി കുട്ടികളെ പുറത്തേക്കിറക്കരുത്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ’മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമാകുകയാണ്.

The post രാത്രി വൈകി പെണ്‍കുട്ടികളെ ബീച്ചില്‍ അയച്ചതെന്തിന് ; ബലാത്സംഗ കേസില്‍ ഗോവ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3BSoTou
via IFTTT

No comments