Recent Posts

Breaking News

Latest News

ജനപ്രതിനിധിയെന്ന പദവിയുടെ അന്തസ്സും സഭയുടെ മഹത്വവും മറന്ന് നിയമസഭയില്‍ കാണിച്ച പേക്കൂത്തുകളുടെ പേരില്‍ ജനങ്ങളോട് നിരുപാധികം മാപ്പുപറഞ്ഞ് മന്ത്രി വി.ശിവന്‍കുട്ടി രാജിവെച്ചൊഴിയണമെന്ന് എം.എല്‍.എ കെ.കെ രമ. സംസ്ഥാനത്തെ പരമോന്നത ജനാധിപത്യസഭയ്ക്ക് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ തീരാക്കളങ്കമേല്‍പ്പിച്ച പ്രതികളെ ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാര്‍ തീര്‍ച്ചയായും തങ്ങള്‍ ചെയ്ത ഗുരുതരമായ തെറ്റ് ഈ നാടിനോട് ഏറ്റുപറഞ്ഞേ തീരൂ എന്നും കെ.കെ രമ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാവാതെ തന്നെ മുഖ്യമന്ത്രിപദത്തില്‍ തുടരുന്ന മുഖ്യമന്ത്രിക്ക് ഇതര കേസുകളില്‍ പ്രതികളാവുകയും വിചാരണ നേരിടുകയും ചെയ്യുന്ന സഹമന്ത്രിമാരെ സംരക്ഷിക്കുകയേ നിവൃത്തിയുള്ളു എന്നത് സ്വാഭാവികമാണെന്നും കെ.കെ രമ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ന് പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹമെന്ന നിലയില്‍
കേരള ജനതയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തി എല്‍ഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ കാണിച്ച അഴിഞ്ഞാട്ടത്തിന്റെയും അക്രമങ്ങളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ നിന്ന് വിടുതല്‍തേടി സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് പരമോന്നത നീതിപീഠം നടത്തിയ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നത്തെ പ്രതിപക്ഷ പ്രതിഷേധം.

നാടിന്റെ ജനാധിപത്യ ക്രമത്തിന് അപമാനകരമാവും വിധം ക്രിമിനല്‍ അഴിഞ്ഞാട്ടം നടത്തി, പൊതുമുതല്‍ തകര്‍ത്ത നടപടിയില്‍ പ്രതികളായ എംഎല്‍എമാര്‍ വിചാരണ നേരിടുകതന്നെ വേണമെന്നും, എം.എല്‍.എ മാരുടെ അവകാശമെന്നത് എന്ത് അതിക്രമവും കാട്ടുന്നതിനുള്ള നിരുപാധിക പരിരക്ഷയല്ലെന്നും തന്നെയാണ് ബഹുമാനപ്പെട്ട സുപ്രീംകോതി നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നത്. അന്നത്തെ പരാക്രമത്തില്‍ പങ്കാളികളായവരില്‍ പ്രധാനിയായ വി.ശിവന്‍കുട്ടി ഇന്ന് സംസ്ഥാനം ഭരിക്കുന്ന മന്ത്രിയാണ്. ജനപ്രതിനിധിയെന്ന പദവിയുടെ അന്തസ്സും സഭയുടെ മഹത്വവും മറന്ന് നിയമസഭയില്‍ കാണിച്ച പേക്കൂത്തുകളുടെ പേരില്‍ ജനങ്ങളോട് നിരുപാധികം മാപ്പുപറഞ്ഞ് ഇദ്ദേഹം ഒരു നിമിഷം വൈകാതെ മന്ത്രിപദത്തില്‍ നിന്ന് രാജിവെച്ചൊഴിയുക തന്നെ വേണം. സംസ്ഥാനത്തെ പരമോന്നത ജനാധിപത്യസഭയ്ക്ക് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ തീരാക്കളങ്കമേല്‍പ്പിച്ച പ്രതികളെ ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാര്‍ തീര്‍ച്ചയായും തങ്ങള്‍ ചെയ്ത ഗുരുതരമായ തെറ്റ് ഈ നാടിനോട് ഏറ്റുപറഞ്ഞേ തീരൂ.

ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാവാതെ തന്നെ മുഖ്യമന്ത്രിപദത്തില്‍ തുടരുന്ന മുഖ്യമന്ത്രിക്ക് ഇതര കേസുകളില്‍ പ്രതികളാവുകയും വിചാരണ നേരിടുകയും ചെയ്യുന്ന സഹമന്ത്രിമാരെ സംരക്ഷിക്കുകയേ നിവൃത്തിയുള്ളു എന്നത് സ്വാഭാവികമാണ്. ഈ സ്വാഭാവികത നമ്മുടെ ജനാധിപത്യത്തിന്റെ ധാര്‍മ്മികതയ്ക്കും, ഇടതുപക്ഷം സ്വീകരിച്ചു പോന്ന പൂര്‍വ്വകാല നിലപാടുകള്‍ക്കും വിരുദ്ധമാണെന്നും അപമാനകരമാണെന്നും ഓര്‍ക്കുന്നത് നന്നായിരിക്കും.

സഭയുടെ അന്തസ്സ് കെടുത്തിയ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് സഭയ്ക്കകത്തും പുറത്തും ശക്തമായി ആവശ്യപ്പെടുകയാണ്.

The post ജനങ്ങളോട് നിരുപാധികം മാപ്പുപറഞ്ഞ് മന്ത്രി വി.ശിവന്‍കുട്ടി രാജിവെച്ചൊഴിയണം ; കെ കെ രമ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fafZJp
via IFTTT

No comments