Recent Posts

Breaking News

Latest News

ടോക്യോ ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗ് വിഭാഗത്തില്‍ കൊളംബിയന്‍ താരത്തോട് പരാജയപ്പെട്ട് പുറത്തുപോകുമ്പോള്‍ ചിരിക്കുന്ന മുഖത്തോടെയുള്ള മേരി കോമിനെയാണ് കണ്ടത്. പരാജയത്തിന്റെ യാതൊരു ഭാവവും മേരി കോമില്‍ കണ്ടില്ല. മത്സരം വീക്ഷിച്ചവര്‍ക്ക് അക്കാര്യം വ്യക്തമാകും.

റിങ്ങില്‍വച്ച് മേരി കോം തന്റെ പരാജയം അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി സാംപിള്‍ നല്‍കാന്‍ പോയപ്പോള്‍ പരിശീലകന്‍ ചോട്ടെലാലില്‍ നിന്നാണ് മേരി അക്കാര്യം അറിയുന്നത്. വിഷമിക്കേണ്ടെന്നും തന്റെ വിജയി മേരിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലായെന്ന് മേരി പറയുന്നു. ഫോണെടുത്ത് നോക്കിയപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ ട്വീറ്റാണ് കണ്ടത്. തന്നെ ആശ്വസിപ്പിക്കുന്നതായിരുന്നു ആ ട്വീറ്റ്. അപ്പോഴാണ് യാഥാര്‍ത്ഥ്യം മനസിലായതെന്നും കരച്ചില്‍ പിടിച്ചു നിര്‍ത്താനായില്ലെന്നും മേരി കോം പറഞ്ഞു. മാധ്യമങ്ങളോടാണ് മേരി കോം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മത്സര ഫലത്തില്‍ ആശയകുഴപ്പമുണ്ടാകാന്‍ കാരണങ്ങളുണ്ടായിരുന്നു. രണ്ടും മൂന്നും റൗണ്ടില്‍ നേരിയ മുന്‍തൂക്കം മേരി കോമിനായിരുന്നു. എന്നാല്‍ ആദ്യ റൗണ്ടില്‍ വിജയി കൊളംബിയന്‍ താരമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജഡ്ജിമാര്‍ വിജയിലെ പ്രഖ്യാപിച്ചത്. റിങ്ങില്‍ വച്ച് വിജയിയുടെ പേരും ജഴ്‌സിയുടെ നിറവും റെഫറി പറഞ്ഞിരുന്നെങ്കിലും മേരി കോം ആ നിമിഷത്തില്‍ അത് ശ്രദ്ധിച്ചിരുന്നില്ല.

The post ‘റെഫറി എന്നെ വിജയിയായി പ്രഖ്യാപിച്ചുവെന്നാണ് കരുതിത്; തോല്‍വി അറിയുന്നത് ആ ട്വീറ്റിലൂടെ’: മേരി കോം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3lbGgus
via IFTTT

No comments