Recent Posts

Breaking News

Latest News

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ മ​ർ​ദി​ച്ച ന​ഴ്‌​സ് അ​റ​സ്റ്റി​ൽ. ഷ​ഹ​ദാ​ര​യി​ലെ വി​വേ​ക് വി​ഹാ​റി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ പി​താ​വി​ൻറെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഴ്‌​സ് സോ​മ​യ്യ(24) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സ് സ്വ​ദേ​ശി​യാ​യ സ​ബീ​ബ് എ​ന്ന​യാ​ളു​ടെ കു​ട്ടി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മേ​യി​ലാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ ഇ​ര​ട്ട കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത് അ​ടു​ത്തി​ടെ കു​ട്ടി​ക​ളി​ലൊ​രാ​ൾ​ക്ക് അ​സു​ഖം ബാ​ധി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ജൂ​ലൈ 18നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പ​രി​ക്കേ​റ്റ പാ​ടു​ണ്ടാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ൾ കു​ട്ടി​യെ മ​ർ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം ന​ട​ന്ന ദി​വ​സം ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്നോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

The post ഡ​ൽ​ഹി​യി​ൽ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു കു​ഞ്ഞി​നെ മ​ർ​ദി​ച്ച ന​ഴ്‌​സ് അ​റ​സ്റ്റി​ൽ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/37c2Vig
via IFTTT

No comments