Recent Posts

Breaking News

Latest News

എറണാകുളം:കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, സെക്രട്ടറി എന്നിവരുടെ അനുമതിയോടെയാണ് തെരുവുനായ്ക്കളെ കൊന്നതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ അറസ്റ്റിലായ പ്രതികള്‍ തനിക്കെതിരെ മൊഴി നല്‍കിയത് നഗരസഭ അധ്യക്ഷയെയും മറ്റുള്ളവരെയും സംരക്ഷിക്കാനാണെന്നും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയ തനിക്ക് നായ്ക്കളെ കൊല്ലാനുള്ള ഉത്തരവിറക്കാനുള്ള അധികാരമില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ജസ്റ്റിസ് കെ ഹരിപാലിന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നായ്ക്കളെ കൊന്ന സംഭവത്തില്‍ നഗരസഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. സംഭവത്തില്‍ പങ്കില്ലെന്ന് തൃക്കാക്കര നഗരസഭ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. നായയെ അടിച്ചുകൊന്നത് ഹോട്ടലുകളില്‍ ഇറച്ചിക്കുവേണ്ടി എന്ന പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൂന്നു തമിഴ്‌നാട് സ്വദേശികളാണ് നായയെ അടിച്ചുകൊന്ന് പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയത്.

കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരസഭയിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജികുമാറിന്റെ നിര്‍ദേശമനുസരിച്ചാണ് തെരുവ് നായ്ക്കളെ കുരുക്കിട്ട് പിടിച്ചതെന്നും അതിനു വേണ്ടതായ സൗകര്യങ്ങള്‍ ഒരുക്കി തന്നതും ഫണ്ട് നല്‍കിയതും സജി കുമാറാണെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നായ്ക്കളെ പിടിച്ച് കൊല്ലുന്നതിന് നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നിര്‍ദേശവുംനല്‍കിയിട്ടില്ലെന്നാണ് ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ വിശദീകരണം.

The post കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവം: ​സജികുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3j4tNpH
via IFTTT

No comments