Recent Posts

Breaking News

Latest News

ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ ജൂലൈ 31നുള്ളില്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി. കോവിഡ് കാലത്ത് അതിഥിത്തൊഴിലാളികളുടെ ദുരിതങ്ങളെക്കുറിച്ചുള്ള ഹര്‍ജിയിലാണ് നിര്‍ദേശം.

രാജ്യമുടനീളം അതിഥിത്തൊഴിലാളികള്‍ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതി തൃപ്തികരമായി നടപ്പാക്കിയാല്‍ മാത്രമേ അതിഥിതൊഴിലാളികള്ക്ക് ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

പദ്ധതി നടപ്പാക്കിയാല്‍ ഏതു സംസ്ഥാനത്ത് ജോലിചെയ്യുന്ന അതിഥിത്തൊഴിലാളികള്‍ക്കും റേഷന്‍കാര്‍ഡ് ഉപയോഗിച്ച്‌ ഏത് സംസ്ഥാനത്തുനിന്നും ഭക്ഷ്യധാന്യം വാങ്ങാനാകും.അതിഥിത്തൊഴിലാളികള്‍ അധികമുള്ള മേഖലകളില്‍ സാമൂഹ്യഅടുക്കളകള്‍ സ്ഥാപിക്കണം, എല്ലാ കരാറുകാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കണം, അതിഥിത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന അധികധാന്യം കേന്ദ്രം ഉടന്‍ കൈമാറണം തുടങ്ങിയ നിര്‍ദേശവും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നല്‍കി.

ബംഗാള്‍, ഡല്‍ഹി, ഛത്തീസ്ഗഢ്, അസം സംസ്ഥാനങ്ങള്‍ ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

The post ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്‌ ; 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3dLgkBF
via IFTTT

No comments