Recent Posts

Breaking News

Latest News

തിരുവനന്തപുരം: മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേല്‍പ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലായ് 15 വരെ ദീര്‍ഘിപ്പിച്ചതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഇന്നലെ വരെ 4938 എ.എ.വൈ കാര്‍ഡ്(മഞ്ഞ), 35178 പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക്), 20278 എന്‍.പി.എസ് കാര്‍ഡ്(നീല) ഉള്‍പ്പെടെ 60394 റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലായ് 6 വരെ തുടരാനും തീരുമാനിച്ചു.

The post മുന്‍ഗണനാ കാര്‍ഡ്: തിരിച്ചേല്‍പ്പിക്കാനുള്ള തീയതി 15 വരെ നീട്ടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3h616sH
via IFTTT

No comments