Recent Posts

Breaking News

Latest News

ദില്ലി: കൊവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. യൂറോപ്യൻ മെഡിസിൻസ് ഏജൻസി രണ്ട് വാക്സീനും അംഗീകാരം നൽകാത്തതിനാൽ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്.

അനുമതി നൽകിയില്ലെങ്കിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ നിർബന്ധിത ക്വാറന്‍റീന്‍ ഏർപ്പെടുത്തുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.

കൊവിഷീൽഡ് അസ്ട്രാസ്നൈക്ക വഴി യൂറോപ്യൻ യൂണിയൻ അനുമതി തേടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ നിലപാട്.

The post വാക്സീന്‍ എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്രാനുമതി ആവശ്യപ്പെട്ട് ഇന്ത്യ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3jvrSfP
via IFTTT

No comments