Recent Posts

Breaking News

Latest News

ആലപ്പുഴ : വള്ളികുന്നത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുചിത്രയെ കണ്ടെത്തിയത്. സുചിത്രയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം. സുചിത്രയുടെ മരണത്തില്‍ സൈനികനായ ഭര്‍ത്താവ് വിഷ്ണുവിനെതിരെ കുടുംബം കരസേനയ്ക്കും പരാതി നല്‍കി.

കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു സുചിത്രയെ കണ്ടെത്തിയത്. കട്ടിലില്‍ ഉണ്ടായിരുന്ന മെത്തയുടെ മുകളില്‍ പ്ലാസ്റ്റിക് സ്റ്റൂള്‍ വച്ച്‌ കയറി കുരുക്കിട്ടെന്നായിരുന്നു നിഗമനം. ഇതാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംശയമായി ഉന്നയിക്കുന്നത്.

അതേസമയം, സുചിത്രയുടെ ഭര്‍ത്താവായ വിഷ്ണുവിന് നേരത്തേ ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങിയിരുന്നു.കല്യാണത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും വിവാഹ വസ്ത്രങ്ങള്‍ വാങ്ങുകയും ചെയ്തശേഷം 80 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും സ്ത്രീധനം ആവശ്യപ്പെട്ടതോടെ പെണ്‍വീ‌ട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും പോലീസ് അന്വേഷിക്കും.

The post സുചിത്ര കേസില്‍ വൻ വഴിത്തിരിവ് : വിഷ്ണുവിന്റെ ആദ്യവിവാഹം മുടങ്ങിയത് 80 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3w6GTr1
via IFTTT

No comments