Recent Posts

Breaking News

Latest News

കൊല്ലം ബൈപാസില്‍ ഇന്ന് മുതല്‍ നടപ്പിലാക്കുന്ന ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തം. ടോള്‍ പിരിവ് സംബന്ധിച്ചുള്ള നടപടിക്ക് കൊല്ലം കളക്ടര്‍ക്ക് ഇന്നലെ ദേശീയ പാത അതോറിറ്റി സന്ദേശമയച്ചിരുന്നു. ടോള്‍ പിരിവിന് അനുമതി നല്‍കി ജനുവരി മാസമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികളാരംഭിച്ചത്.നടപടി അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചതോടെ പൊലീസ് ടോള്‍ പ്ലാസയ്ക്ക് സംരക്ഷണമൊരുക്കി.
രാവിലെ എട്ടുമണിക്ക് ടോള്‍ പിരിവ് തുടങ്ങണമെന്ന് നിര്‍ദേശം വന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. നേരത്തെ ജനുവരി 16ന് ആരംഭിക്കാനിരുന്ന ടോള്‍ പിരിവ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നും തെരഞ്ഞെടുപ്പും കണക്കിലെടുത്ത് നീണ്ടുപോകുകയായിരുന്നു.

അതേസമയം ടോള്‍ പിരിവിന് ജില്ലാ ഭരണകൂടത്തിന്‍രെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് കരാര്‍ എടുത്ത അധികൃതര്‍ അറിയിച്ചു. നൂറുകോടിക്ക് മുകളിലുള്ള ദേശീയ പാത പ്രോജക്ടുകളില്‍ ടോള്‍ പിരിവ് നടത്തണമെന്ന വാദത്തിലുറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം ബൈപാസ് നിര്‍മാണത്തിന് കേന്ദ്രവും സംസ്ഥാനവും തുല്യപങ്ക് വഹിച്ചതാണെന്നും ടോള്‍ പിരിവ് അനുവദിക്കാനാകില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് ടോള്‍ പിരിവ് തുടങ്ങാനുള്ള നടപടിക്ക് ദേശീയ പാത അതോറിറ്റി നിര്‍ദേശം നല്‍കിയത്.

The post കൊല്ലം ബൈപാസില്‍ ടോള്‍ പിരിവിനെതിരെ പ്രതിഷേധം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fzwkI6
via IFTTT

No comments